Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Omprehensive Food

സ​മ​ഗ്ര ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ക​​​ല്‍​പ്പ​​​റ്റ: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ പൊ​​​തു​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ത​​​രി​​​ശ് നി​​​ല​​​ങ്ങ​​​ളു​​​ടെ മാ​​​പ്പിം​​​ഗ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി കാ​​​ര്‍​ഷി​​​ക യോ​​​ഗ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സ​​​മ​​​ഗ്ര ഭ​​​ക്ഷ്യ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത​​​യാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ്. ക​​​ല്‍​പ്പ​​​റ്റ എ​​​സ്‌​​​കെ​​​എം​​​ജെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ ജൂ​​​ബി​​​ലി ഹാ​​​ളി​​​ല്‍ കൃ​​​ഷി വ​​​കു​​​പ്പും ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ക​​​നി​​​പ്പ​​​ന്ത​​​ല്‍ ഇ​​​നി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട് സ്‌​​​കൂ​​​ള്‍ പ​​​രി​​​സ​​​ര​​​ത്ത് മ​​​ന്ത്രി ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ ന​​​ട്ടു. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ഫ​​​ല​​​വൃ​​​ക്ഷ തോ​​​ട്ട​​​ങ്ങ​​​ള്‍ വ​​​ള​​​ര്‍​ത്തി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ കൃ​​​ഷി​​​യി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ക്കാ​​​നും പോ​​​ഷ​​​ക സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണ് ക​​​നി​​​പ്പ​​​ന്ത​​​ല്‍ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​തി​​​ര്‍ ക്ല​​​ബ്ബു​​​ക​​​ള്‍ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും. ഇ​​​തി​​​നാ​​​യി ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​നും 10,000 രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 500 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ക​​​തി​​​ര്‍ ക്ല​​​ബ്ബുകള്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ക​​​തി​​​ര്‍ ക്ല​​​ബ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഭാ​​​ഗ​​​മാ​​​വു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് വെ​​​യി​​​റ്റേ​​​ജ് മാ​​​ര്‍​ക്ക് ന​​​ല്‍​കാ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജി​​​ല്ല​​​യി​​​ലെ 85 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 143 യൂ​​​ണി​​​റ്റ് ഫ​​​ല​​​വൃ​​​ക്ഷ​​​ത്തോ​​​ട്ട​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ റ​​​സി​​​ഡ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ള്‍, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ള്‍ മു​​​ഖേ​​​ന കൃ​​​ഷി പ്രോ​​​ത്സാ​​​ഹ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കും. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ള്‍ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കും. 2026 വ​​​നി​​​താ ക​​​ര്‍​ഷ​​​ക വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ഞ്ചു വ​​​ര്‍​ഷം നീ​​​ളു​​​ന്ന കൃ​​​ഷി സ​​​ഖി പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ 2,921 വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ഫ​​​ല​​​പോ​​​ഷ​​​ണ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണ് ക​​​നി​​​പ്പ​​​ന്ത​​​ല്‍ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​വ്, പ്ലാ​​​വ്, പേ​​​ര, നെ​​​ല്ലി, സ​​​പ്പോ​​​ട്ട, റം​​​മ്പൂ​​​ട്ടാ​​​ന്‍, മാ​​​ങ്കോ​​​സ്റ്റീ​​​ന്‍, ചാ​​​മ്പ, നാ​​​ര​​​കം തു​​​ട​​​ങ്ങി​​​യ ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​ക​​​ള്‍ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കും. കാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി എ​​​ന്ന​​​തി​​​ലു​​​പ​​​രി ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​നാ​​​രോ​​​ഗ്യ ശീ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ മു​​​ക്ത​​​രാ​​​ക്കി പ്ര​​​കൃ​​​തി​​​യോ​​​ടും കൃ​​​ഷി​​​യോ​​​ടും സാം​​​സ്‌​​​കാ​​​ര​​​ത്തോ​​​ടും ചേ​​​ര്‍​ത്തു നി​​​ര്‍​ത്തു​​​ന്ന​​​തി​​​നാ​​​ണ് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക​​​നി​​​പ്പ​​​ന്ത​​​ലി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 4,500 യൂ​​​ണി​​​റ്റ് ഫ​​​ല​​​വൃ​​​ക്ഷ​​​ത്തോ​​​ട്ട​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കും. ക​​​തി​​​ര്‍ ക്ല​​​ബ് വ​​​ഴി​​​യും ഗ്രീ​​​ന്‍ കാ​​​ഡ​​​റ്റ് കോ​​​ര്‍​പ്‌​​​സ് വ​​​ഴി​​​യും വി​​​ദ്യാ​​​ര്‍​ഥി പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ക​​​നി​​​പ്പ​​​ന്ത​​​ലു​​​ക​​​ള്‍ ഉ​​​യ​​​രും.

ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഉ​​​ഷ വി​​​ജ​​​യ​​​ന്‍ എം​​​എ​​​ല്‍​എ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ച​​​ന്ദ്രി​​​ക കൃ​​​ഷ്ണ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

Latest News

Corehub Up